Join Whatsapp Group. Join now!

Norka Care | നോർക്ക കെയർ പ്രവാസി ഇൻഷുറൻസ് പ്രീമിയം വർധിപ്പിച്ചതിൽ വിശദീകരണവുമായി മുഖ്യമന്ത്രി നിയമസഭയിൽ

നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം വർധിപ്പിച്ച നടപടിയിൽ നിയമസഭയിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ.

● മുൻപ് ഇൻഷുറൻസ് എടുത്തിരുന്ന ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനി ഇത്തവണ ക്വട്ടേഷൻ നൽകിയില്ല.
● 51 മുതൽ 60 വയസ്സുവരെ പ്രായമുള്ളവർക്ക് 5 ലക്ഷത്തിന്റെ പോളിസിക്ക് ഇനി 35,664 രൂപ അടയ്ക്കണം.
● നേരത്തെ ഇതേ അഞ്ച് ലക്ഷത്തിന്റെ പോളിസിക്ക് 13,411 രൂപയായിരുന്നു അടക്കേണ്ടിയിരുന്നത്.
● പ്രവാസി ക്ഷേമനിധിയിൽ നിലവിൽ 700 കോടി രൂപ പിരിഞ്ഞുകിട്ടാനുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരം: (KVARTHA) പ്രവാസി ഇൻഷുറൻസ് പ്രീമിയം കൂട്ടാതെ സർക്കാരിന് മുൻപിൽ മറ്റ് വഴിയില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ വ്യക്തമാക്കി. ഇൻഷുറൻസ് കമ്പനികൾക്കും ഈ പദ്ധതിയിലൂടെ വലിയ നഷ്ടമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ തവണ ഇൻഷുറൻസ് എടുത്തിരുന്ന 'ന്യൂ ഇന്ത്യ ഇൻഷുറൻസ്' കമ്പനി ഇത്തവണ ക്വട്ടേഷൻ തന്നില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

Kerala CM Justifies NORKA Care NRI Insurance Premium Hike in the Assembly

പെൻഷൻ കുടിശ്ശികയും ക്ഷേമനിധിയും

പ്രവാസി ക്ഷേമനിധിയിൽ നിലവിൽ 700 കോടി രൂപ പിരിഞ്ഞുകിട്ടാനുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഈ കുടിശ്ശിക പിരിച്ചെടുക്കുന്ന കാര്യത്തിൽ പ്രവാസി സംഘടനകൾ കൂടി സജീവമായി ഇടപെടണം. ഫണ്ടിൻ്റെ അപര്യാപ്തത കാരണം പ്രവാസികൾക്ക് നിലവിൽ മൂന്നുമാസത്തെ പെൻഷൻ നൽകാനുണ്ടെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.

പ്രീമിയം വർധനവും ആശങ്കകളും

'നോർക്ക കെയർ' ഇൻഷുറൻസ് പ്രീമിയം വർധിപ്പിച്ച സംസ്ഥാന സർക്കാർ നടപടി പ്രവാസികൾക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പ്രവാസികളുടെ ചികിത്സാ സുരക്ഷ ലക്ഷ്യമിട്ട് സംസ്ഥാനത്തെ മുൻ സർക്കാരാണ് നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആരംഭിച്ചത്.

എന്നാൽ ഇപ്പോൾ പ്രഖ്യാപിച്ച പുതിയ നിരക്ക് അനുസരിച്ച്, 51 മുതൽ 60 വയസ്സുവരെ പ്രായപരിധിയിലുള്ള ഒരു പ്രവാസിക്ക് അഞ്ച് ലക്ഷം രൂപയുടെ ഫാമിലി പോളിസിക്ക് ഇനിമുതൽ അടക്കേണ്ട വാർഷിക പ്രീമിയം തുക 35,664 രൂപയാണ്. നേരത്തെ ഇതേ അഞ്ച് ലക്ഷത്തിൻ്റെ പോളിസിക്ക് 13,411 രൂപയായിരുന്നു ഗുണഭോക്താക്കൾ അടക്കേണ്ടിയിരുന്നത്. ഈ വർധനവ് ഗൾഫ് റിട്ടേണികൾ ഉൾപ്പെടെയുള്ള സാധാരണക്കാരെ സാമ്പത്തികമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

പ്രവാസികളെ നേരിട്ട് ബാധിക്കുന്ന ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: Kerala CM justifies Norka Care NRI insurance premium hike in the assembly.

#Kvartha #NORKA #NRIInsurance #KeralaLegislativeAssembly #PravasiKshemanidhi #KeralaNews #MalayalamNews #GulfMalayalis #AmmuNews

Post a Comment